കേടുപാടുകൾ സംഭവിച്ച വാഹന നമ്പർ പ്ലേറ്റ് മാറ്റിവാങ്ങുന്ന സേവനം പരിഷ്കരിച്ച് ബഹറൈൻ ആഭ്യന്തര മന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ: ഇൻഫർമേഷൻ & ഇ-ഗവൺമെന്റ് അതോറിറ്റിയുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം, കേടുപാടുകൾ സംഭവിച്ച വാഹന രജിസ്ട്രേഷൻ പ്ലേറ്റുകൾ മാറ്റിവാങ്ങുന്നതിനുള്ള സേവനം കൂടുതൽ മെച്ചപ്പെടുത്തി. ഈ പുതിയ മാറ്റത്തിലൂടെ വാഹന ഉടമകൾക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ശാഖകളിൽ നേരിട്ട് പോകാതെ തന്നെ 'ഹുകൂമി' ആപ്പ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാനും നിശ്ചിത ഫീസ് അടയ്ക്കാനും സാധിക്കും. ലളിതമാക്കിയ ഈ സംവിധാനത്തിലൂടെ അപേക്ഷാ നടപടിക്രമങ്ങൾ പരമാവധി നാല് ഘട്ടങ്ങളായി ചുരുങ്ങുകയും, ആവശ്യമായ അനുമതികളുടെ എണ്ണത്തിൽ 25 ശതമാനം കുറവുണ്ടാവുകയും ചെയ്തു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed