മരുഭൂമിയിലെ ഇന്ത്യൻ സാഹസികർക്ക് അംഗീകാരം; കുവൈത്തിലെ ആദ്യ ഓഫ്‌റോഡിംഗ് കൂട്ടായ്മയ്ക്ക് ഇന്ത്യൻ എംബസി രജിസ്ട്രേഷൻ


ഷീബ വിജയൻ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ ഓഫ്‌റോഡിംഗ് പ്രേമികളുടെ കൂട്ടായ്മയായ കെ.ഡബ്ല്യു.ടി ഫോർ ബൈ ഫോർ ഐ.എൻ.ഡി ഫോറത്തിന് (KWT 4x4 IND) ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. എംബസിയിൽ രജിസ്റ്റർ ചെയ്യുന്ന കുവൈത്തിലെ ആദ്യ ഇന്ത്യൻ ഫോർ ബൈ ഫോർ ഓഫ്‌റോഡിംഗ് കൂട്ടായ്മയാണിതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഓഫ്‌റോഡിംഗിലും ഓവർലാൻഡിംഗിലും താല്പര്യമുള്ള വാഹനപ്രേമികൾ ചേർന്നാണ് കൂട്ടായ്മക്ക് രൂപം നൽകിയത്. മരുഭൂമിയിലെ മണൽക്കുന്നുകളിലൂടെയുള്ള യാത്രകൾ, ക്യാമ്പിംഗ്, ഓവർലാൻഡിംഗ് തുടങ്ങിയ പ്രവർത്തനങ്ങളാണ് സംഘടന നടത്തുന്നത്.

സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഓഫ്‌റോഡിംഗ് പ്രോത്സാഹിപ്പിക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ഈ അംഗീകാരം ഓരോ അംഗത്തിന്റെയും കൂട്ടായ വിജയമാണെന്ന് പ്രസിഡന്റ് ഷെറി തോമസും സെക്രട്ടറി ഇൻഷാദും മീഡിയ സെക്രട്ടറി നൗഫൽ മൂടാടിയും പറഞ്ഞു. ഔദ്യോഗിക രജിസ്ട്രേഷൻ സംഘടനയുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നതോടൊപ്പം സാമൂഹിക, സാംസ്കാരിക, സാഹസിക പ്രവർത്തനങ്ങൾ വിപുലീകരിക്കാനും അവസരമൊരുക്കുമെന്ന് അവർ വ്യക്തമാക്കി.

article-image

gffgfggfgg

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed