ജിമ്മി ജോർജ് വോളീബോൾ ടൂർണമെന്റ് ഇന്ന് ആരംഭിക്കുന്നു
കുവൈത്ത് : ഇന്ത്യൻ വോളീബോൾ അസോസിയേഷൻ, ജിമ്മി ജോർജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കും പ്രമുഖ വോളീബോൾ ക്ലബ്ബുകൾക്കും വേണ്ടിയുള്ള നാലാമത് ജിമ്മി ജോർജ് വോളീബോൾ ടൂർണമെന്റ് നവംബർ മാസം 8,9,10,11 തീയതികളിൽ അബ്ബാസിയാ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ചു നടത്തപെടുന്നു. വിജയികൾക്ക് സഫീന നൽകുന്ന 350 KD ക്യാഷ് അവാർഡും ജിമ്മി ജോർജ് എവറോളിംഗ് ട്രോഫിയും നൽകുന്നതാണ്, രണ്ടാം സ്ഥാനക്കാർക്ക് സഫീന നൽകുന്ന 250 KD ക്യാഷ് അവാർഡും ജിമ്മി ജോർജ് എവറോളിംഗ് ട്രോഫിയും നൽകുന്നതാണ്, മൂന്നാം സ്ഥാനക്കാർക്ക് 150 KD ക്യാഷ് പ്രൈസും സഫീന ട്രോഫിയും നൽകുന്നതാണ്.
എട്ടാം തിയതി മുതൽ ആരംഭിക്കുന്ന വോളീബോൾ ടൂർണമെന്റിൽ വിദ്യാർത്ഥികൾക്കായുള്ള മത്സരത്തിൽ 14 വയസിനും 19 വയസിനും ഇടയിൽ പ്രായമുള്ള കുവൈത്തിലെ പ്രമുഖ ഇന്ത്യൻ സ്കൂളുകളിലെ കായിക താരങ്ങളും, ഇന്ത്യയിൽനിന്നുള്ള 20 ഓളം ദേശീയ അന്തർദേശീയ കായിക താരങ്ങൾ അണിനിരക്കുന്ന അത്യാകർഷകമായ എ ഡിവിഷൻ മത്സരങ്ങളും ഇതോടൊപ്പം നടത്തപ്പെടുന്നതാണ്.
ഇന്ത്യ കണ്ട ഏറ്റവും മികച്ച വോളീബോൾ താരമായിരുന്ന ശ്രീ.ജിമ്മി ജോർജിന്റെ സ്മരണാർത്ഥം നടത്തുന്ന ടൂർണമെന്റിൽ സ്കൂൾ മത്സരങ്ങൾ വൈകുന്നേരം 3.30 മണി മുതലും പ്രൊഫഷണൽ മത്സരങ്ങൾ 5 മണിക്കു ശേഷവും നടത്തുന്നതാണ്.


