ബഹ്‌റൈനിൽ ആദ്യ മിലിട്ടറി ജുഡീഷ്യൽ കോഴ്‌സ് പൂർത്തിയാക്കി വനിതാ ഓഫീസർമാർ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ വനിതാ ഓഫീസർമാർക്കായി സംഘടിപ്പിച്ച പ്രഥമ മിലിട്ടറി ജുഡീഷ്യൽ കോഴ്‌സിന്റെ ബിരുദദാന ചടങ്ങിൽ പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ബിൻ ഹസ്സൻ അൽ നുഐമി പങ്കെടുത്തു. ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (BDF) മിലിട്ടറി ജുഡീഷ്യറിയിൽ നടന്ന ചടങ്ങ്, ബിഡിഎഫ് കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് സംഘടിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രതിനിധിയായാണ് പ്രതിരോധ മന്ത്രി ചടങ്ങിൽ സംബന്ധിച്ചത്. രാജ്യത്തെ വിവിധ സൈനിക, സുരക്ഷാ ഏജൻസികളിൽ നിന്നുള്ള വനിതാ ഓഫീസർമാർ കോഴ്‌സിൽ പങ്കെടുത്തു.

വിശുദ്ധ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രതിരോധ മന്ത്രി മുഖ്യപ്രഭാഷണം നടത്തി. മിലിട്ടറി ജുഡീഷ്യറി നടത്തുന്ന കോഴ്‌സുകൾക്ക് കമാൻഡർ-ഇൻ-ചീഫ് നൽകുന്ന നിരന്തരമായ പിന്തുണയ്ക്കും മാർഗ്ഗനിർദ്ദേശത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ബിരുദധാരികളെ അഭിനന്ദിക്കുകയും ചെയ്തു. അക്കാദമിക വികസനത്തോടുള്ള മിലിട്ടറി ജുഡീഷ്യറിയുടെ പ്രതിബദ്ധതയാണ് ഈ കോഴ്‌സ് പ്രതിഫലിപ്പിക്കുന്നത്. ബഹ്‌റൈനിലെ സൈനിക, സുരക്ഷാ ഏജൻസികൾക്ക് പുറമെ മറ്റ് രാജ്യങ്ങൾക്കായും അടിസ്ഥാനപരവും നൂതനവുമായ വാർഷിക ജുഡീഷ്യൽ കോഴ്‌സുകൾ മിലിട്ടറി ജുഡീഷ്യറി ഇതിനകം തന്നെ സംഘടിപ്പിക്കുന്നുണ്ട്.

സായുധ സേനയുടെ സുപ്രീം കമാൻഡറായ ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ് നയിക്കുന്ന പരിഷ്കരണ പദ്ധതിയുടെ നേട്ടങ്ങളായാണ് ഈ പരിപാടികളെ വിശേഷിപ്പിച്ചത്. മിലിട്ടറി ജുഡീഷ്യറിയുടെ തുടർച്ചയായ വികസനത്തിന് ആവശ്യമായ വിഭവങ്ങൾ ഉറപ്പാക്കുന്നതിനായി കിരീടാവകാശിയും പ്രധാനമന്ത്രിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നൽകുന്ന പിന്തുണയും, കമാൻഡർ-ഇൻ-ചീഫിന്റെ നിരന്തരമായ ഇടപെടലുകളും ഇതിലൂടെ വ്യക്തമാകുന്നു.

article-image

fvvcvdfs

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed