പ്രകോപനമുണ്ടായാലും ക്ഷമ കൈവിടരുത്; ഗുരുവായൂർ ജീവനക്കാർക്ക് ഹൈക്കോടതിയുടെ താക്കീത്
ഷീബ വിജയൻ
കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാർ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്നും സഹിഷ്ണുതയോടെ പ്രവർത്തിക്കണമെന്നും ഹൈക്കോടതി കർശന നിർദേശം നൽകി. ക്ഷേത്ര ജീവനക്കാരുടെ ഭാഗത്തു നിന്ന് ഭക്തർക്ക് നേരിടേണ്ടി വന്ന ഉപദ്രവങ്ങളും അധിക്ഷേപങ്ങളും ചൂണ്ടിക്കാട്ടി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത ഹർജികളിലാണ് ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ ഈ ഇടപെടൽ.
ഭക്തരോട് ഒരു കാരണവശാലും ദേഷ്യം പ്രകടിപ്പിക്കരുതെന്നും തികഞ്ഞ സമചിത്തതയോടെ വേണം പെരുമാറാനെന്നും കോടതി ഓർമ്മിപ്പിച്ചു. എന്ത് പ്രകോപനമുണ്ടായാലും തർക്കമോ മോശം പെരുമാറ്റമോ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും കോടതി നിർദേശിച്ചു. കോടതിയുടെ നിർദേശങ്ങൾ പൂർണമായി പാലിക്കുമെന്നും കൃത്യമായി നടപ്പിലാക്കുമെന്നും ഗുരുവായൂർ ദേവസ്വം അഭിഭാഷകൻ ഉറപ്പു നൽകി. ഇതേതുടർന്ന് ഹൈക്കോടതി ഹർജി തീർപ്പാക്കി.
dfsdsds


