ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഉപയോഗം കണ്ടെത്താൻ ക്യാമറകൾ സ്ഥാപിക്കുന്നു
ജിദ്ദ : ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽട്ട് ധരിക്കാതിരിക്കുന്നതും കണ്ടെത്തുന്ന ക്യാമറകൾ സൗദിയിലെ റോഡുകളിൽ സ്ഥാപിക്കും. ഡ്രൈവിം ഗിനിടെ സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താൽ ഡ്രൈവിംഗ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചതിനുള്ള തെളിവായി ഉപയോഗിക്കും.
ഗതാഗത നിയമ ലംഘനങ്ങ ൾ കണ്ടെത്തുന്ന ഏറ്റവും പുതിയ സാഹിർ ക്യാമറകൾ സൗദിയിലെ റോഡുകളിൽ സ്ഥാപിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. വാഹനം ഓടിക്കുന്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ ഈ ക്യാമറകൾ പകർത്തും.
വാഹനാപകടങ്ങൾക്ക് പ്രധാന കാരണങ്ങളിൽ ഒന്ന് ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണ്. അമിത വേഗത കഴിഞ്ഞാൽ അപകടങ്ങൾക്ക് കാരണം മൊബൈൽ ഫോൺ ആയിരിക്കുമെന്ന് ട്രാഫിക് വിഭാഗം മേധാവി മുഹമ്മദ് അൽ ബസ്സാമി പറഞ്ഞു. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വളരെ അപകടകര മാണെന്നും നിരവധി പേർക്ക് ഇത് മൂലമുള്ള അപകടങ്ങളിലൂടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നുമാണ് പഠന റിപ്പോർട്ട്.
വാഹന മോടിക്കുന്നവരിൽ പതിനാല് ശതമാനവും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണെന്ന് ഇതുമായി ബന്ധപ്പെട്ട സർവ്വേ റിപ്പോർട്ട് പറയുന്നു. ഡ്രൈവർക്ക് പുറ
മേ മുൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം എന്നാണു നിയമം.


