ബഹ്‌റൈൻ പോലീസ് ഏവിയേഷന് കരുത്തേകാൻ എയർബസ് ഹെലികോപ്റ്റർ
പ്രദീപ് പുറവങ്കര
മനാമ: പോലീസ് ഏവിയേഷന് ഒൻപത് ഹെലികോപ്റ്ററുകൾ ലഭ്യമാക്കുന്ന കരാറിന്റെ ഭാഗമായി ബഹ്‌റൈനിനുള്ള ആദ്യ ഹെലികോപ്റ്റർ കൈമാറുന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ പങ്കെടുത്തു. ജർമ്മനിയിലെ എയർബസ് ഹെലികോപ്റ്റർ കേന്ദ്രം സന്ദർശിച്ച വേളയിലായിരുന്നു കൈമാറ്റം. തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾക്കും എയർ ആംബുലൻസ് സേവനങ്ങൾക്കുമായിരിക്കും ഈ ഹെലികോപ്റ്റർ ഉപയോഗപ്പെടുത്തുക.
സന്ദർശനത്തിനിടെ, കരാറിലെ ബാക്കിയുള്ള ഹെലികോപ്റ്ററുകളുടെ നിർമ്മാണ പുരോഗതിയും പദ്ധതിയുടെ വിശദാംശങ്ങളും മന്ത്രി അവലോകനം ചെയ്തു. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന ബഹ്‌റൈൻ പൈലറ്റുമാരുടെയും സാങ്കേതിക വിദഗ്ധരുടെയും ഉയർന്ന വൈദഗ്ധ്യത്തെയും, ബഹ്‌റൈൻ നൽകുന്ന മികച്ച സഹകരണത്തെയും എയർബസ് ഹെലികോപ്റ്റേഴ്സ് ഇന്റർനാഷണൽ ബിസിനസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഒലിവിയർ മിഷലോൺ പ്രശംസിച്ചു.
dfd
ddfsdfsdfs
dfsdffd
adsadsas
ddsdsa


