കു­വൈ­ത്തിൽ വി­ദേ­ശി­കളു­ടെ­ താ­മസകാ­ലം പരമാ­വധി­ 15 വർ­ഷമാ­ക്കു­ന്നത് പരി­ഗണനയി­ൽ


കുവൈത്ത് സിറ്റി :  ജനസംഖ്യാ സന്തുലനം യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കുവൈത്തിൽ വിദേശികളുടെ കുവൈത്തിൽ വിദേശികൾക്ക് കഴിയാവുന്ന പരമാവധി കാലം 15 വർഷമായി നിജപ്പെടുത്തുന്നത് പരിഗണനയിൽ. പാർലമെന്റ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ട് വെച്ചത്. ഒരു രാജ്യത്തുനിന്നുമുള്ള വിദേ
ശികളുടെ എണ്ണം സ്വദേശി ജനസംഖ്യയുടെ 30ശതമാനത്തിൽ അധികമാകരുതെന്ന നിർദ്ദേശവും സമിതി പരിഗണിച്ചു. വിവിധ വകുപ്പുകളുടെയും മറ്റും അഭിപ്രായങ്ങൾ കണക്കിലെടുത്താണു ധനകാര്യസമിതി ഈ നിർദ്ദേശത്തിൽ എത്തിയത്. ഒരു രാജ്യക്കാരുടെയും എണ്ണം 25 ശതമാനത്തിൽ കൂടരുതെന്നാണ് ആഭ്യന്തര മന്ത്രാലയം നേരത്തെ
നൽകിയ നിർദ്ദേശം.  

നിലവിൽ സ്വദേശികളും വിദേശികളും തമ്മിലുള്ള അന്തരം വലുതാണ്. നിലവിൽ 31, 50, 115 വിദേശികൾ കുവൈത്തിലുണ്ടെന്നാണു കണക്ക്. മൊത്തം ജനസംഖ്യയുടെ
69.7 ശതമാനമാണ് അത്. 30.2 ശതമാനം മാത്രമാണു സ്വദേശികൾ. പത്തുലക്ഷത്തോളമുള്ള ഇന്ത്യക്കാരാണു പ്രവാസികളിൽ ഏറ്റവും കൂടുതൽ പേരുള്ള സമൂഹം. ഏഴുലക്ഷം ഈജി‌‌‌‌‌‌‌‌‌‌‌‌‌‌‌‌പ്‌തുകാരുമുണ്ട്. വിദേശികളുടെ എണ്ണം കുറയ്ക്കാൻ എം‌.പിമാരിൽ പലരും വിവിധ നിർദ്ദേശങ്ങളുമായി മുന്നോ‍‍‍‍‍‍‍‍‍‍‍‍‍‍‍‍ട്ടുവരുന്നതിനിടെയാണു പാർലമെന്റ് സമിതി വിഷയം ചർച്ചചെയ്‌തത്. എല്ലാ വിഭാഗങ്ങളിൽനിന്നും അഭിപ്രായം സ്വീകരിച്ച് ഉചിതമായ തീരുമാനത്തിൽ എത്താൻ പ്രത്യേക സമിതിയെ നിയമിക്കും. സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. 

തൊഴിൽവിപണി പരിഷ്കരിക്കുന്നതിനും അവിദഗ്ദ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനുമുള്ള പഠനം ആരംഭിച്ചതായി സാമൂഹിക−തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് നേരത്തെ അറിയിച്ചിരുന്നു. തൊഴിൽ രഹിതരായ അനവധി അവിദഗ്ദ്ധർ കുവൈത്തിൽ കഴിയുന്നുണ്ടെന്നാണു കണക്കാക്കിയിട്ടുള്ളത്.

വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനു വഴിവയ്ക്കുന്ന പരോക്ഷ നടപടികൾ സർക്കാർ വേറെയും നടപ്പാക്കിവരുന്നുണ്ട്. വിദേശികൾക്കു ചികിത്സാ ഫീസ് വർധിപ്പിച്ചതും മറ്റും അതിന്റെഭാഗമാണ്. സർക്കാർ കരാറിൽ വിദേശികളെ നിയമിക്കുന്ന തസ്‌തികകളുടെ എണ്ണം കുറയ്ക്കണമെന്ന നിർദേശവുമായി മാൻ പവർ അതോറിറ്റിയും രംഗത്തുണ്ട്.  

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed