സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും ആഗസ്റ്റ് 15ന് ഫർവാനിയയിൽ
കുവൈത്ത് സിറ്റി : സ്വതന്ത്ര്യ ഇന്ത്യ : പ്രതീക്ഷയും ആശങ്കയും എന്ന വിഷയത്തിൽ ചലനം ത്രൈമാസ ക്യാന്പയിന്‍റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്‍റർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും ആഗസ്റ്റ് 15ന് ചൊവ്വാഴ്ച വൈകുന്നേരം 7.30 മണിക്ക് ഫർവാനിയയിലെ മെട്രൊ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കും.
സംഗമം ഇന്ത്യൻ എംബസി പ്രതിനിധി ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യദിന സന്ദേശം കേരള ഇംഇയ്യത്തുൽ ഉലമ (കെ.ജെ.യു) അസിസ്റ്റന്‍റ് സെക്രട്ടറി ഡോ. ജമാലുദ്ധീൻ ഫാറൂഖി നൽകും. സെമിനാറിൽ മുകേഷ് (കല), ഹംസ പയ്യന്നൂർ (കെ.കെ.എം.എ), സജി നാരായണൻ (സാരഥി), ഷറഫുദ്ധീൻ കണ്ണേത്ത് (കെ.എം.സി.സി), സക്കീർ ഹുസൈൻ തുവ്വൂർ (കെ.ഐ.ജി), കൃഷ്ണൻ കടലുണ്ടി (ഒ.ഐ.സി.സി), വിജയൻ (എൻ.എസ്.എസ്) തുടങ്ങി പ്രമുഖർ സംസാരിക്കും.

