ഗാർഹികത്തൊഴിലാളികൾക്കായി ഇനി ഓൺലൈൻ വഴി അപേക്ഷിക്കാം
കുവൈത്ത് സിറ്റി : ഗാർഹിക ത്തൊഴിലാളികളെ ആവശ്യമുള്ളവർക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ സൗകര്യം വരുന്നു. ഗാർഹികത്തൊഴിലാളി റിക്രൂട്മെന്റിനായി രൂപവൽക്കരിച്ച അൽ ദുർറ കന്പനി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
ഒക്ടോബറിൽ പ്രവർത്തനം ആരംഭിക്കുന്ന കന്പനിക്ക് ആറു ഗവർണറേറ്റുകളിലും ഓഫീസുകൾ ഉണ്ടാകും. ജംഇയ്യകൾ കേന്ദ്രീകരിച്ചാകും ആറ് ഓഫിസുകൾ പ്രവർത്തിക്കുക. ഓരോ ഗവർണറേറ്റ് പരിധിയിലുമുള്ള സ്വദേശി സ്പോൺസർമാർ അതത് ഓഫീസിനെ സമീപിച്ചാണു നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്.

