യെ­മനി­ലെ­ അദ്ദാ­ലി­യിൽ‍ 30 സ്‌കൂ­ളു­കൾ‍ പു­നർ‍­നി­ർ‍­മ്മി­ക്കാ­നൊ­രു­ങ്ങി­ കു­വൈ­റ്റ്


കുവൈറ്റ് സിറ്റി : യുദ്ധത്തിൽ തകർ‍ന്നടിഞ്ഞ യെമനിലെ തെക്ക് പടിഞ്ഞാറൻ നഗരമായ അദ്ദാലിയിൽ‍ കുവൈറ്റ് മുപ്പത് സ്‌കൂളുകൾ‍ പുനർ‍നിർ‍മ്മിക്കും. കുവൈറ്റ് ബൈ യുവർ‍ സൈഡ് പ്രചാരണത്തിന്റെ ഭാഗമായാണ് പദ്ധതി. യുദ്ധത്തിൽ‍ തകർ‍ന്ന് പോയ 180 വീടുകളുടെ നിർമ്‍മാണം തുടരുന്നതിനിടെയാണ് സ്‌കൂളുകളും പുനർ‍നിർ‍മ്മിക്കാൻ കുവൈറ്റ് തയ്യാറെടുക്കുന്നത്. ഈ സ്‌കൂളുകളുടെ നിർമ്‍മാണം പൂർ‍ത്തിയാകുന്നതോടെ വിദ്യാഭ്യാസം വീണ്ടും തുടങ്ങുമെന്ന് അദ്ദാലി ഗവർ‍ണറേറ്റ് അണ്ടർ‍ സെക്രട്ടറി നബീർ‍ അൾ‍ അഫീഫ് അറിയിച്ചു.

കിണറുകളും ജലപദ്ധതികളും സൗരോർ‍ജ്ജ പദ്ധതിയും അടക്കമുളളവയും കുവൈറ്റിന്റെ നവീകരണ പദ്ധതിയിൽ ഉൾപ്പെടും. യുദ്ധാനന്തര പുനർ‍നിർ‍മ്മാണങ്ങൾ‍ക്ക് സഹായം നൽകുന്ന കുവൈറ്റിന് യെമൻ അധികൃതർ‍ നന്ദി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed