കാസർഗോഡ് കാറിടിച്ച് പരിക്കേറ്റ സിവിൽ പോലീസ് ഓഫീസർ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി
ഷീബ വിജയൻ
കാഞ്ഞങ്ങാട്ട് ഹൈവേ പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സിവിൽ പോലീസ് ഓഫീസർ പിencode സ്വദേശി കെ. എം. സൂരജിന്റെ രണ്ടാമത്തെ കാലും ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇദ്ദേഹം. അപകടത്തിൽ സൂരജിന്റെ ഇടതുകാൽ നേരത്തെ തന്നെ മുറിച്ചുമാറ്റിയിരുന്നു. 70 ശതമാനത്തോളം പരിക്കേറ്റ വലതുകാൽ നിലനിർത്താൻ ഒന്നിനു പുറകെ ഒന്നായി നിരവധി ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ഫലം കാണാത്തതിനെ തുടർന്നാണ് ഡോക്ടർമാർ ഒടുവിൽ വലതുകാലും മുറിച്ചുമാറ്റാൻ തീരുമാനിച്ചത്.
അതേസമയം, ഇതേ അപകടത്തിൽപ്പെട്ട് ഒരു കാൽ നഷ്ടമായ ചിറ്റാരിക്കാൽ കുന്നുംകൈ സ്വദേശിയായ മറ്റൊരു സിവിൽ പോലീസ് ഓഫീസർ അലോഷ്യസ് മാത്യുവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. ഇദ്ദേഹത്തെ ഐസിയുവിൽ നിന്നും നിലവിൽ പ്രത്യേക മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരും മംഗളൂരു തേജസ്വിനി ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കാസർഗോഡ് ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ ഉദ്യോഗസ്ഥരായ ഇവർക്ക് ഈ മാസം 18-നാണ് അപകടം സംഭവിച്ചത്. ദേശീയപാതയിൽ പടന്നക്കാട്ട് വാഹനപരിശോധനയ്ക്കായി റോഡരികിൽ പോലീസ് ജീപ്പ് നിർത്തിയിട്ട ശേഷം അതിന് പുറകിൽ നിൽക്കുമ്പോൾ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇവരുടെ മേലേക്ക് ഇടിച്ചുകയറുകയായിരുന്നു.
fghjghhj

