ഇ-ഓട്ടോകൾക്കും ഇലക്ട്രിക് ബൈക്കുകൾക്കും വില കുറയും; കരട് ധനബില്ലിൽ വൻ നികുതി ഇളവുകൾ പ്രഖ്യാപിച്ചു


ഷീബ വിജയൻ

സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പരിഷ്കാരങ്ങൾ പുതിയ കരട് ധനബില്ലിൽ ഉൾപ്പെടുത്തി. ഇതനുസരിച്ച് ഇലക്ട്രിക് കാറുകൾക്ക് പുറമേ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾക്കും ഇ-ഓട്ടോറിക്ഷകൾക്കും ഇനി മുതൽ വലിയ തോതിൽ നികുതി കുറയും. 10 ലക്ഷം രൂപയിൽ താഴെ വിപണി വിലയുള്ള ഇലക്ട്രിക് മോട്ടോർ സൈക്കിൾ, ഓട്ടോറിക്ഷ, കാർ, പ്രൈവറ്റ് സർവീസ് വാഹനങ്ങൾ എന്നിവയുടെ റോഡ് നികുതി നിലവിലുള്ള അഞ്ച് ശതമാനത്തിൽ നിന്നും മൂന്ന് ശതമാനമായാണ് കുറച്ചിരിക്കുന്നത്.

അതേസമയം ഇടത്തരം ഇലക്ട്രിക് വാഹനങ്ങൾക്ക് വിലയനുസരിച്ച് നികുതി നിശ്ചയിച്ചിട്ടുണ്ട്. 10 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ളവയ്ക്ക് അഞ്ച് ശതമാനവും, 20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ വിലയുള്ളവയ്ക്ക് 10 ശതമാനവുമായിരിക്കും നികുതി. എന്നാൽ ആഡംബര ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി വർദ്ധിപ്പിച്ചിട്ടുണ്ട്. 40 ലക്ഷം രൂപയ്ക്ക് മുകളിൽ വിലവരുന്ന ലക്ഷ്വറി ഇലക്ട്രിക് കാറുകളുടെ നികുതി നിലവിലെ 10 ശതമാനത്തിൽ നിന്നും 15 ശതമാനമായാണ് ഉയർത്തിയത്. വ്യക്തിഗത ആവശ്യങ്ങൾക്കായി വാങ്ങുന്ന സ്വകാര്യ ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമാണ് പുതിയ നികുതി നിരക്കുകൾ ബാധകമാകുക.

article-image

xzasdsv

You might also like

  • Lulu Exchange
  • Straight Forward

Most Viewed