മരണപ്പെയ്ത്തായി വെനിസ്വേല ഭൂകമ്പം; മരണം 960 ആയി, അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുന്നു
ഷീബ വിജയൻ
കാരക്കാസ് നഗരത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം വെനിസ്വേലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണസംഖ്യ 960 ആയി ഉയർന്നു. പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3000 കടന്നപ്പോൾ അര ലക്ഷത്തോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ബുധനാഴ്ച രാത്രിയുണ്ടായ ഭൂചലനങ്ങളിൽ തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര രക്ഷാസേനയ്ക്ക് പൂർണ്ണമായി എത്തിച്ചേരാൻ സാധിക്കാത്തതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. കരീബിയൻ തീരമേഖല കേന്ദ്രീകരിച്ച് ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ റിക്ടർ സ്കെയിലിൽ 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് സംഭവിച്ചത്. ഒരു നൂറ്റാണ്ടിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഈ അപൂർവ്വ ഭൂകമ്പം തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
sacsaddsdfv

