കരിപ്പൂർ സ്റ്റേഷനിലെ സ്വർണം മുക്കിയത് മുൻ എസ്എച്ച്ഒ: റിപ്പോർട്ട് പുറത്ത്


ഷീബ വിജയൻ

മലപ്പുറം കരിപ്പൂർ പോലീസ് സ്റ്റേഷന്റെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വർണം കാണാതായ സംഭവത്തിൽ നിർണായകമായ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. സ്റ്റേഷനിൽ നിന്നും സ്വർണം കടത്തിയത് മുൻ എസ്എച്ച്ഒ (SHO) ആണെന്ന് എഎസ്പിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മുൻപ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് വകുപ്പുതല നടപടി നേരിട്ട അതേ ഉദ്യോഗസ്ഥൻ തന്നെയാണ് ഈ തട്ടിപ്പിന് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു.

വിവിധ കാലയളവുകളിലായി പൊതുജനങ്ങൾക്ക് വഴിയിൽ നിന്ന് കളഞ്ഞു കിട്ടിയതും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മറ്റും കണ്ടെത്തി സ്റ്റേഷനിൽ നിയമപരമായി ഏൽപ്പിച്ചതുമായ സ്വർണാഭരണങ്ങളാണ് കസ്റ്റഡിയിൽ നിന്നും നഷ്ടപ്പെട്ടത്. പോലീസിന്റെ കാവലിലുള്ള ഒരു സ്റ്റേഷനിൽ നിന്ന് തന്നെ ഇത്രയും വലിയ തുകയുടെ സ്വർണം കാണാതായത് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് ആഭ്യന്തര വകുപ്പ് വിലയിരുത്തുന്നത്.

article-image

adsadsasdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed