ആഫ്രിക്കൻ കുഞ്ഞന്മാരുടെ ചരിത്ര നേട്ടം; സൗദി അറേബ്യയെ സമനിലയിൽ തളച്ച് കേപ് വെർദെ അവസാന 32-ൽ


ഷീബ വിജയൻ

ഹൂസ്റ്റണിൽ നടന്ന ഫിഫ ലോകകപ്പ് 2026 ൽ ലോകകപ്പിലെ കന്നിക്കാരായ കേപ് വെർദെ ചരിത്രം കുറിച്ചിരിക്കുകയാണ്. ലോകകപ്പ് അരങ്ങേറ്റത്തിൽ തന്നെ ഗ്രൂപ്പ് ഘട്ടം പിന്നിട്ട് അവസാന 32ല്‍ ഇടംപിടിച്ചാണ് ഈ ആഫ്രിക്കൻ രാജ്യം ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഏഷ്യൻ വമ്പന്മാരായ സൗദി അറേബ്യയ്ക്കെതിരെ പ്രതിരോധക്കോട്ട കെട്ടി ഗോള്‍രഹിത സമനില നേടിയതോടെയാണ് കേപ് വെര്‍ദെ നോക്കൗട്ടിലെത്തിയത്. ഇതോടെ സൗദി ടൂർണമെന്റിൽ നിന്ന് പുറത്തായി. മത്സരത്തിനിടെ ലാരോസ് ഡുവാര്‍ട്ടെയുടെ ഗോളെന്നുറപ്പിച്ച ഗംഭീര ഷോട്ട് സൗദി ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസ് തടുത്തുയർത്തിയിരുന്നു. മൂന്ന് മത്സരങ്ങളിൽ മൂന്ന് സമനിലയുമായി മൂന്ന് പോയിന്‍റുള്ള കേപ് വെർദെ ഗ്രൂപ്പ് എച്ചിൽ സ്പെയിനിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് മുന്നേറിയത്. നോക്കൗട്ടില്‍ കേപ് വെര്‍ദെ ഇനി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്‍റീനയെ നേരിടും.

article-image

dsdsfsad

You might also like

  • Lulu Exchange
  • Straight Forward

Most Viewed