സ്വീഡനുമായുള്ള മത്സരം സമനിലയിൽ; ജപ്പാൻ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ
ഷീബ വിജയൻ
ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫിലെ ജപ്പാൻ - സ്വീഡൻ മത്സരം ആവേശകരമായ സമനിലയിൽ കലാശിച്ചു. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. ജപ്പാന് വേണ്ടി ഡയ്സെൻ മയേഡ ഗോൾ നേടിയപ്പോൾ, ആന്തണി ഇലാംഗയാണ് സ്വീഡന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ അഞ്ച് പോയിന്റുമായി ജപ്പാൻ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചു. ഏഴ് പോയിന്റുള്ള നെതർലൻഡ്സ് ഗ്രൂപ്പ് ജേതാക്കളായി മുന്നേറിയപ്പോൾ, നാല് പോയിന്റോടെ മൂന്നാമതുള്ള സ്വീഡൻ തങ്ങളുടെ സെമി ഫൈനൽ സാധ്യതകൾ ഇപ്പോഴും സജീവമായി നിലനിർത്തുന്നുണ്ട്.
asdadsdsa

