ചമ്പത് റായ് രാജിവെച്ചിട്ടില്ല; അയോധ്യ ക്ഷേത്ര സംഭാവന തട്ടിപ്പ് കേസിലെ പ്രചാരണങ്ങൾ തള്ളി വിഎച്ച്പി
ഷീബ വിജയൻ
ലഖ്‌നൗവിൽ നിന്നുള്ള വാർത്തകൾ പ്രകാരം അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് കേസില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് രാജിവെച്ചെന്ന വാര്‍ത്ത വിശ്വ ഹിന്ദു പരിഷത്ത് നിഷേധിച്ചു. ചമ്പത് റായ് രാജിവെച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ലെന്ന് സംഘടനാ വക്താവ് വിജയ്ശങ്കര്‍ തിവാരി വ്യക്തമാക്കി. കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ചമ്പത് റായുടെ പേര് ഉള്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും വിഎച്ച്പി നേതൃത്വം അറിയിച്ചു.
ഭക്തർ സമർപ്പിച്ച കാണിക്കപ്പണം എണ്ണുന്നതിലും ബാങ്കിൽ നിക്ഷേപിക്കുന്നതിലും ഗുരുതരമായ സുരക്ഷാവീഴ്ചകൾ ഉണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് ജൂൺ 13-നാണ് ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സ്വര്‍ണ്ണം, വെള്ളി, വിലപിടിപ്പുള്ള ആഭരണങ്ങൾ എന്നിവയുടെ സ്റ്റോക്കിലും പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. മുന്‍ ട്രസ്റ്റി കാമേശ്വര്‍ ചൗപാലിന്റെ നിര്യാണത്തെ തുടര്‍ന്ന് 2025 സെപ്റ്റംബറില്‍ ട്രസ്റ്റില്‍ അംഗമായ കൃഷ്ണ മോഹൻ നൽകിയ പരാതിയിലാണ് അവിനാഷ് ശുക്ല, അനുകല്‍പ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാര്‍ യാദവ്, കരുണേഷ് പാണ്ഡെ, രാമാശങ്കര്‍ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാം ശങ്കര്‍ യാദവ് എന്നിവരെ യുപി പോലീസ് അറസ്റ്റ് ചെയ്ത് തിങ്കളാഴ്ച വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.
dfssadasas

