അനുവദനീയമായതിലും മൂന്നിരട്ടി യാത്രക്കാരുമായി ഗവിയിലേക്ക് പ്രിയദർശിനി ബസിന്റെ സർവീസ്; അപകടഭീതിയിൽ യാത്രക്കാർ
ഷീബ വിജയൻ
പത്തനംതിട്ടയിൽ നിന്നും പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗവിയിലേക്ക് സർവീസ് നടത്തുന്ന പ്രിയദർശിനി ബസിനെതിരെ യാത്രക്കാരുടെ കനത്ത പരാതി. ബസിന് അനുവദിച്ചിട്ടുള്ള പരിമിതിയേക്കാൾ മൂന്നിരട്ടിയിലധികം ആളുകളെ കുത്തിനിറച്ചാണ് നിലവിൽ സർവീസ് നടത്തുന്നത്. അങ്ങേയറ്റം അപകടകരമായ ഹെയർപിൻ വളവുകളും കുത്തനെയുള്ള കയറ്റങ്ങളുമുള്ള വനപാതയിലൂടെയുള്ള ഈ യാത്ര വലിയൊരു ദുരന്തത്തിന് കാരണമായേക്കാമെന്നാണ് സ്ഥിരം യാത്രക്കാർ പറയുന്നത്.
വഴിയിലുടനീളം മൊബൈൽ റേഞ്ചോ മറ്റ് വാർത്താവിനിമയ സൗകര്യങ്ങളോ ഇല്ലാത്ത കാട്ടുപാതയാണിത്. നിലവിലെ കനത്ത മഴക്കാലം കൂടിയായതോടെ റോഡുകൾ പലതും തകർന്ന നിലയിലാണ്. കെഎസ്ആർടിസിയിൽ സ്ത്രീയാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെയാണ് ഈ ബസിലും നൂറിലധികം ആളുകൾ കയറിപ്പറ്റാൻ തുടങ്ങിയത്. ബസിനുള്ളിൽ കാൽകുത്താൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. അപകടസാധ്യത മുന്നിൽക്കണ്ട് യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കണമെന്നും തിരക്ക് പരിഹരിക്കാൻ പത്തനംതിട്ടയിൽ നിന്നും ഗവിയിലേക്കുള്ള സർവീസുകളുടെ എണ്ണം നിലവിലെ രണ്ടിൽ നിന്നും വർദ്ധിപ്പിക്കണമെന്നും പൊതുജനങ്ങൾ ആവശ്യപ്പെടുന്നു.
dsadsdfsdsafds

