മഹാ­ത്മാ­ ഗാ­ന്ധി­ കൾ­ച്ചറൽ ഫോ­റം സ്വാ­തന്ത്ര്യദി­ന സ്മൃ­തി­ സംഘടി­പ്പി­ക്കും


മനാമ : ഇന്ത്യയുടെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ആഗസ്റ്റ് 15ന് വൈകീട്ട് ഏഴ് മണിക്ക് അദില്യ ഹോട്ട് സ്‌പോർട്ട് ഫുഡ് വേൾഡ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വെച്ച് മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന സ്മൃതി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ ‘സ്വതന്ത്ര്യ ഇന്ത്യയും ഭരണ സംവിധാനവും’ എന്ന വിഷയത്തിൽ ചർ‍ച്ചയും നടക്കും.

ചർച്ചയിൽ ബഹ്റൈനിലെ വിവിധ സാമൂഹിക, സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കുമെന്ന് മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഭാരവാഹികൾ അറിയിച്ചു. കൂടാതെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ മാനവീയം 2017 മിനിക്കഥ-കവിത മത്സര വിജയികൾക്കുള്ള സമ്മാനദാനവും നൽ‍കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 39134491 എന്ന നന്പറിൽ ബന്ധപ്പെടുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed