സ്പെയിനിനോട് തോറ്റ് മുൻ ചാമ്പ്യന്മാർ ലോകകപ്പിൽ നിന്ന് പുറത്തേക്ക്; ഉറുഗ്വെയ്ക്ക് ഇനി മടക്കയാത്ര


ഷീബ വിജയൻ

ന്യൂയോര്‍ക്ക് വേദിയായ ഫിഫ ലോകകപ്പ് ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി സ്പെയിൻ വിജയം സ്വന്തമാക്കി. മത്സരത്തിന്റെ 47-ാം മിനിറ്റില്‍ അലക്‌സ് ബയേന തൊടുത്തുവിട്ട താരതമ്യേന വേഗം കുറഞ്ഞ ഷോട്ട് ഉറുഗ്വെ ഗോള്‍ കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്‌ലേരയുടെ കൈയിൽനിന്നു വഴുതി ഗോള്‍വര കടക്കുകയായിരുന്നു. ഈ പിഴവാണ് സ്പെയിനിന്റെ വിജയഗോളിന് വഴിവെച്ചത്. രണ്ടാം പകുതിയിൽ ഗോള്‍ കീപ്പറെ മാറ്റി ഉറുഗ്വെ കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മത്സരത്തിന്‍റെ അവസാന നിമിഷം അഗസ്റ്റിന്‍ കനോബിയോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും അവർക്ക് വൻ തിരിച്ചടിയായി. ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയം പോലുമില്ലാതെ ഉറുഗ്വെ ടൂര്‍ണമെന്‍റില്‍ നിന്നു പുറത്തായി.

article-image

jhjhkjkhkjhkjjkh

You might also like

  • Lulu Exchange
  • Straight Forward

Most Viewed