കെ­.ഡി­.എൻ.എ സാ­ന്പത്തി­ക സഹാ­യം പ്രഖ്യാ­പി­ച്ചു­


കുവൈത്ത് സിറ്റി : കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ കെ.ഡി.എൻ.എ കുവൈത്ത് സാന്പത്തിക സഹായം പ്രഖ്യാപിച്ചു. ഇരു വൃക്കകളും തകരാറിൽ ആയി ചികിത്സയ്ക്ക് സാന്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കോഴിക്കോട് സ്വദേശിനി, കുവൈത്തിൽ ഉണ്ടായ ഒരു റോഡപടത്തിൽ മരണപ്പെട്ട കോഴിക്കോട് നരിക്കുനി സ്വദേശിയുടെ കുടുംബത്തിനും, കെ.ഡി.എൻ.എ അബ്ബാസിയ മെന്പറുടെ ചികിത്സയിലേക്കും, കെ.ഡി.എൻ.എ വനിതാ മെന്പറുടെ കുടുംബത്തിനും ഉള്ള സഹായങ്ങൾ രണ്ടു ദിവസത്തിനകം  നൽകാൻ തീരുമാനിച്ചു. 

അതുപോലെ കൂടുതൽ പേർക്ക് സഹായങ്ങൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരാനും  യോഗം തീരുമാനിച്ചു. ഫർവാനിയ മെട്രോ മെഡിക്കൽ കെയർ  ഹാളിൽ വച്ച് നടന്ന ജൂലൈ മാസത്തെ എക്സിക്യുട്ടീവ് യോഗത്തിൽ ആണ്  സാന്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ചത്. കെ.ഡി.എൻ.എ പ്രസിഡണ്ട് സുരേഷ് മാത്തൂർ അധ്യക്ഷം വഹിച്ച ചടങ്ങിൽ സെക്രട്ടറി ഉബൈദ് സി. സ്വാഗതം പറഞ്ഞു. ജീവകാരുണ്യ വിഭാഗം സെക്രട്ടറി ഷിജിത് കുമാർ ചിറക്കൽ നന്ദിയും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed