വാഹനാപകടം : അഞ്ച് വർഷത്തിനിടെ കുവൈത്തിൽ മരിച്ചത് 2366 പേർ
കുവൈത്ത് സിറ്റി : അഞ്ചു വർഷത്തിനിടയിൽ രാജ്യത്ത് റോഡപകടങ്ങളിൽ മരിച്ചത് 2366 പേർ. 2012 മുതൽ ഈവർഷം ഏപ്രിൽ വരെ 917447 റോഡപകടങ്ങളാണ് റജിസ്റ്റർ ചെയ്‌തതെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 2012ൽ 454 പേരും 2013ൽ 445 പേരും 2014ൽ 461 പേരും 2015ൽ 429 പേരും 2016ൽ 424 പേരും ഈ വർഷം ഏപ്രിൽ വരെ 153 പേരുമാണ് റോഡപകടങ്ങളിൽ മരിച്ചത്.
കഴിഞ്ഞ വർഷങ്ങളിലെ റോഡപകടങ്ങൾ: 2012 (86271), 2013 (89527), 2014 ( 99047), 2015 (77961), 2016 (71582), 2017 (23529). അമിത വേഗം, ചുവന്ന വെളിച്ചം മറികടക്കൽ, മൊബൈൽ ഫോൺ ഉപയോഗം, അശ്രദ്ധമായ ഡ്രൈവിങ് എന്നിവയാണ് റോഡപകടങ്ങൾക്ക് പ്രധാന കാരണങ്ങളെന്നും മന്ത്രാലയം വ്യക്തമാക്കി.

