കുവൈത്തിൽ കോ ഓപ്പറേറ്റീവ് സ്ഥാപനങ്ങളിലെ നിരീക്ഷണത്തിന് പ്രത്യേക സമിതി വരുന്നു
കുവൈത്ത് സിറ്റി : രാജ്യത്തെ കോ ഓ പ്പറേറ്റീവ് സ്ഥാപനങ്ങളിൽ (ജംഇയ്യ) അവശ്യവസ്തുക്കളുടെ വില നിരീക്ഷണത്തിന് സാമൂഹിക −തൊഴിൽ മന്ത്രാലയം സമിതിയെ നിയോഗിക്കും. ആഭ്യന്തര മന്ത്രാലയം, വാണിജ്യ−വ്യവസായ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയുള്ള സംയുക്ത സമിതിക്ക് വിലക്കയറ്റം സൃഷ്ടിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള അധികാരവും ഉണ്ടായിരിക്കും.
വിലക്കയറ്റത്തിലൂടെ ഉപഭോക്താക്കൾക്ക് നീതി നിഷേധിക്കപ്പെടുന്ന ഒരു സാഹചര്യവും അംഗീകരിക്കാൻ കഴിയില്ലെന്ന കർശന നിലപാടാണ് സാമൂഹിക−തൊഴിൽ മന്ത്രാലയം ആക്ടിംങ് അണ്ടർസെക്രട്ടറി അബ്ദുൽ അസീസ് ഷുഐബ് അറിയിച്ചു.
അതേസമയം ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളുടെ ലബോറട്ടറി പരിശോധനാഫലം വൈകുന്നതുകാരണം കേടാവുന്നുവെന്ന പച്ചക്കറി വ്യാപാരികളുടെ പരാതിക്ക് അടിസ്ഥാനമില്ല െന്ന് മുനിസിപ്പൽ അധികൃതർ അറിയിച്ചു. പച്ചക്കറിക്ക് വിലവർദ്ധിപ്പിക്കാമെന്ന ഉദ്ദേശ്യത്തോടു കൂടിയുള്ളതാണ് പരാതിയെന്നും അധികൃതർ പറഞ്ഞു.
ലബോറട്ടറി പരിശോധനാ ഫലം കാത്തിരിക്കേണ്ടതു കാരണം ആഴ്ചയിൽ രണ്ടുദിവസം നഷ്ടമാകുന്നുവെന്നാണ് വ്യാപാരികളുടെ പരാതി. എന്നാൽ പരിശോധനയ്ക്ക് രണ്ടുമുതൽ നാലുമണിക്കൂർ വരെ മാത്രമേ എടുക്കുന്നുള്ള ൂവെന്നും ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം പരമാവധി 24 മണിക്കൂർ വേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.

