മൂന്ന് വർഷമായി നികുതിയടച്ചില്ല; പാലക്കാട്ട് സിപിഎം ഓഫീസുകൾക്ക് ജപ്തി നോട്ടീസ്


ഷീബ വിജയൻ

പാലക്കാട്: മൂന്ന് വർഷത്തിലധികമായി കെട്ടിട നികുതി അടക്കാത്തതിനെത്തുടർന്ന് പാലക്കാട്ടെ സിപിഎം പാർട്ടി ഓഫീസുകൾക്കെതിരെ റവന്യൂ റിക്കവറി നടപടിയുമായി നഗരസഭകൾ. പാലക്കാട്, ഷൊർണ്ണൂർ നഗരസഭകളാണ് നികുതി കുടിശ്ശിക വരുത്തിയ കൊളപ്പുള്ളി, ഷൊർണ്ണൂർ ലോക്കൽ കമ്മിറ്റി ഓഫീസുകൾക്കെതിരെ ജപ്തി നോട്ടീസ് അയച്ചത്. കുളപ്പുള്ളി പാർട്ടി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ നികുതി കുടിശ്ശിക 75,000 രൂപയും ഷൊർണ്ണൂരിലേത് 25,000 രൂപയുമാണ്.

കഴിഞ്ഞ പത്ത് വർഷമായി സിപിഎം തന്നെയാണ് ഷൊർണ്ണൂർ നഗരസഭ ഭരിക്കുന്നത്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ നികുതി പിരിവ് നടത്തിയ നഗരസഭ ഷൊർണ്ണൂറാണെങ്കിലും അത് നൂറ് ശതമാനത്തിൽ എത്തിക്കാൻ സാധിച്ചിരുന്നില്ല. സി.പി.എം പാർട്ടി ഓഫീസുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്ന് നികുതി ലഭിക്കാത്തതായിരുന്നു ഇതിന് പ്രധാന കാരണം. അതേസമയം പാർട്ടി ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് നികുതി കുടിശ്ശിക മുഴുവനായും തീർക്കുമെന്ന് സിപിഎം നേതൃത്വം അറിയിച്ചു.

article-image

sadesadesdesw

You might also like

  • Lulu Exchange
  • Straight Forward

Most Viewed