പരിക്കും കടുത്ത നിരാശയും; ജപ്പാൻ ക്യാപ്റ്റൻ വതാരു എൻഡോ ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ചു


ഷീബ വിജയൻ

വാഷിങ്ടൻ: ഫിഫ ലോകകപ്പ് പോരാട്ടങ്ങൾക്കൊരുങ്ങുന്ന ഏഷ്യൻ ഫുട്ബോൾ ശക്തികളായ ജപ്പാന് കനത്ത തിരിച്ചടിയായി നായകൻ വതാരു എൻഡോയുടെ പിന്മാറ്റം. കാലിനേറ്റ പരിക്ക് പൂർണ്ണമായി ഭേദമാകാത്തതിനെ തുടർന്ന് 33 കാരനായ ഈ ലിവർപൂൾ മിഡ്ഫീൽഡർ ലോകകപ്പിൽ നിന്ന് പുറത്താകുകയും, തൊട്ടുപിന്നാലെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. ഗ്രൂപ്പ് എഫിൽ നെതർലൻഡ്‌സിനെതിരെയുള്ള ജപ്പാന്റെ ആദ്യ മത്സരത്തിന് വെറും മൂന്ന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ അപ്രതീക്ഷിത തിരിച്ചടി. കഴിഞ്ഞ ഫെബ്രുവരിയിൽ ലിവർപൂളിനായി കളിക്കുന്നതിനിടയിലാണ് എൻഡോയ്ക്ക് പരിക്കേറ്റത്.

ലോകകപ്പിൽ കളിക്കാൻ കഴിയാത്തതിൽ വലിയ നിരാശയുണ്ടെന്നും എങ്കിലും വടക്കേ അമേരിക്കയിൽ നടക്കുന്ന ഈ ലോകകപ്പിൽ ജപ്പാന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് എൻ‌ഡോ എക്സിലൂടെ പ്രത്യാശ പ്രകടിപ്പിച്ചു. ഇനി മുതൽ ഒരു സാധാരണ ആരാധകനായി താൻ ടീമിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2015-ൽ അരങ്ങേറ്റം കുറിച്ച എൻഡോ ജപ്പാനായി 73 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ നേടിയിട്ടുണ്ട്. എൻഡോയ്ക്ക് പകരം ഷൂട്ടോ മാചിനോ ടീമിലെത്തിയപ്പോൾ, പ്രതിരോധ താരം കോ ഇറ്റാകുറയെ പുതിയ നായകനായി പ്രഖ്യാപിച്ചു. നേരത്തെ പരിക്കുമൂലം പ്രമുഖ താരങ്ങളായ കൗരു മിറ്റോമ, താകുമി മിനാമിനോ എന്നിവരും ടീമിൽ നിന്ന് പുറത്തായിരുന്നു.

 

article-image

dsadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed