സൂര്യകുമാറിന് പകരം ശ്രേയസ് അയ്യർ ഇന്ത്യൻ ടി20 ടീമിന്റെ പുതിയ നായകൻ
ഷീബ വിജയൻ
അയർലൻഡ്, ഇംഗ്ലണ്ട് ടി20 പര്യടനങ്ങൾക്കും ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു. ടി20 ഫോർമാറ്റിൽ സൂര്യകുമാർ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യർ ഇന്ത്യൻ ടീമിനെ നയിക്കും. മുംബൈയിൽ മുഖ്യ സെലക്ടർ അജിത് അഗാർക്കാരുടെ നേതൃത്വത്തിൽ ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് തിലക് വർമ്മയെ വൈസ് ക്യാപ്റ്റനായും ഐപിഎല്ലിലെ വെടിക്കെട്ട് പ്രകടനത്തിലൂടെ യുവതാരം വൈഭവ് സൂര്യവംശിയെ ടീമിലും ഉൾപ്പെടുത്തി പുതിയ നായകനെ തീരുമാനിച്ചത്. സെലക്ഷൻ കമ്മിറ്റി യോഗത്തിന് മുൻപ് ബിസിസിഐയുടെ അപെക്സ് കൗൺസിൽ ഓൺലൈൻ വഴി നടത്തിയ യോഗത്തിലാണ് ശ്രേയസ് അയ്യരുടെ പേരിലേക്ക് എത്തിയത്. സഞ്ജു സാംസണിനെ ടീമിന്റെ നായകനാക്കാൻ കോച്ച് ഗൗതം ഗംഭീർ താല്പര്യം എടുത്തിരുന്നെങ്കിലും സ്ഥിരതയാർന്ന പ്രകടനമല്ല സഞ്ജുവിന്റേതെന്നും ദീർഘകാല നായകസ്ഥാനത്തേക്ക് പരിഗണിക്കാൻ സമയമായിട്ടില്ലെന്നുമുള്ള നിലപാടിൽ അജിത് അഗാർക്കർ അടക്കമുള്ള സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ ഉറച്ചുനിന്നതോടെയാണ് ശ്രേയസിന് കാര്യങ്ങൾ അനുകൂലമായത്.
dewsewddeeqw

