അഫ്ഗാനെ തകർത്തുതരിപ്പണമാക്കി ഇന്ത്യക്ക് ചരിത്ര ടെസ്റ്റ് വിജയം


ഷീബ വിജയൻ

ന്യൂചണ്ഡീഗഡിൽ നടന്ന ഏക ടെസ്റ്റ് മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ റെക്കോർഡ് വിജയവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം. ഒന്നിന്നിങ്സിനും 300 റൺസിനുമാണ് ഇന്ത്യ അഫ്ഗാൻ നിരയെ തകർത്തുവിട്ടത്. റണ്ണുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണിത്. 2018-ൽ രാജ്കോട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 272 റൺസിന്റെ വിജയ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ഇന്ത്യ ഉയർത്തിയ 564 റൺസിന് മറുപടിയായി ഒന്നാം ഇന്നിങ്സിൽ 152 റൺസിന് പുറത്തായി ഫോളോഓൺ ചെയ്ത അഫ്ഗാന് രണ്ടാം ഇന്നിങ്സിലും ഇന്ത്യൻ ബൗളിങ് കോട്ട തകർക്കാനായില്ല. വെറും 112 റൺസിന് അഫ്ഗാനിസ്ഥാന്റെ രണ്ടാം ഇന്നിങ്സും അവസാനിച്ചു. വാഷിംഗ്ടൺ സുന്ദർ നാലും കുൽദീപ് യാദവ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. നേരത്തെ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (126), കെ.എൽ. രാഹുൽ (100) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

article-image

assdasddsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed