വൈദ്യുതി മന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി കോൺഗ്രസ് നേതാവ് ചന്ദ്രൻ തില്ലങ്കേരിയെ നിയമിക്കും
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി കെപിസിസി സെക്രട്ടറി കൂടിയായ കോൺഗ്രസ് നേതാവ് ചന്ദ്രൻ തില്ലങ്കേരിയെ നിയമിക്കാൻ തീരുമാനിച്ചു. ബന്ധുനിയമന വിവാദത്തെത്തുടർന്ന് മന്ത്രിയുടെ സഹോദരി ഭർത്താവ് ബെന്നി തോമസ് രാജിവെച്ച ഒഴിവിലാണ് ഈ പുതിയ നിയമനം. ചന്ദ്രൻ തില്ലങ്കേരിയുടെ നിയമനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അംഗീകാരം നൽകിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ മട്ടന്നൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ചന്ദ്രൻ തില്ലങ്കേരി, ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയിൽ സിപിഎം സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം പതിനാലായിരമായി കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
നേരത്തെ മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവായ ബെന്നി തോമസിനെ സ്പെഷ്യൽ പിഎസ് ആയി നിയമിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹം പദവി രാജിവെക്കാൻ തയ്യാറായത്. എന്നാൽ ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമപ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും, വിവാദങ്ങളെത്തുടർന്ന് അദ്ദേഹം സ്വന്തം തീരുമാനപ്രകാരമാണ് രാജിവെച്ചൊഴിഞ്ഞതെന്നും മന്ത്രി സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
cxdxdsadsadesw

