തൃശ്ശൂരിൽ ബിജെപി ജില്ലാ നേതാവിനെതിരെ വധശ്രമത്തിന് കേസ്; ക്രൂരമായി മർദ്ദിച്ചെന്ന് ഭാര്യയുടെ പരാതി


ഷീബ വിജയൻ

തൃശ്ശൂർ: ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരെ ഭാര്യ നൽകിയ പരാതിയിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തു. സ്വന്തം വീട്ടിൽ പോയി തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ താമസിച്ചു വന്നുവെന്ന് ആരോപിച്ച് ശ്രീകുമാർ തന്നെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് ഭാര്യ മതിലകം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ 110-ാം വകുപ്പ് (വധശ്രമം) പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

താൻ പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ബിജെപി പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ നടത്തി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ചെറിയൊരു കുടുംബവിഷയത്തെ പർവ്വതീകരിച്ച് രാഷ്ട്രീയ ലാഭത്തിനായി ചിലർ ഉപയോഗിക്കുകയാണെന്ന് എ.ആർ. ശ്രീകുമാർ പ്രതികരിച്ചു. എതിരാളികളെ ആശയപരമായി നേരിടുന്നതിന് പകരം വ്യക്തിപരമായ കുടുംബവിഷയങ്ങൾ വലിച്ചിഴച്ച് അപമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

article-image

adsasdsadsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed