നിപ സ്ഥിരീകരണം: കളക്ടർക്ക് പരിചയക്കുറവുണ്ടായെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ
ഷീബ വിജയൻ
കോഴിക്കോട്: നിപ രോഗബാധ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് തനിക്കും കോഴിക്കോട് ജില്ലാ കളക്ടർക്കുമിടയിൽ യാതൊരുവിധ ആശയക്കുഴപ്പങ്ങളും ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. എന്നാൽ, പുതിയ കളക്ടറായതിനാൽ ചില പരിചയക്കുറവുകൾ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് തന്നെ പൂനെ വൈറോളജി ലാബിൽ നിന്ന് നിപ ബാധ സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ട് ലഭിച്ചിരുന്നുവെന്ന് ജില്ലാ കളക്ടർ മാധവിക്കുട്ടി പറഞ്ഞിരുന്നു. എന്നാൽ വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി ഫലം വന്നിട്ടില്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് കളക്ടർ വാർത്താസമ്മേളനം നടത്തിയത്.
താൻ വാർത്താസമ്മേളനം നടത്തുന്നതിന് മുൻപ് കളക്ടറുമായി സംസാരിച്ചിരുന്നുവെന്നും അതുവരെ പൂനെയിൽ നിന്നുള്ള റിപ്പോർട്ട് ഔദ്യോഗികമായി വന്നിരുന്നില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ജില്ലാ കളക്ടർക്ക് റിപ്പോർട്ട് കിട്ടിയാൽ അത് ഉടൻ തന്നെ ആരോഗ്യവന്ത്രിയെ അറിയിക്കേണ്ടതായിരുന്നുവെന്നും, പുതിയ കളക്ടറായതു കൊണ്ടാണ് ഈ വീഴ്ച സംഭവിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി. നിലവിൽ നിപ ബാധിതനായ 43-കാരൻ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇയാൾക്ക് കേരളത്തിൽ നടത്തിയ പ്രാഥമിക പരിശോധനകളിൽ തന്നെ നിപ സ്ഥിരീകരിക്കുകയും പൂനെയിൽ നിന്നുള്ള ഫലം വരുന്നതിന് മുൻപ് തന്നെ ചികിത്സ ആരംഭിക്കുകയും ചെയ്തിരുന്നു.
aswassaasads

