മെഗാ ഡിഎസ്‌സി അഴിമതി: ആന്ധ്ര സർക്കാരിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജഗൻമോഹൻ റെഡ്ഡി


ഷീബ വിജയൻ

അമരാവതി: ആന്ധ്രാപ്രദേശിലെ മെഗാ ഡിഎസ്‌സി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് നിലവിലുള്ള ചന്ദ്രബാബു നായിഡു സർക്കാരിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളുമായി മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി രംഗത്തെത്തി. സംസ്ഥാനത്തെ അധ്യാപക നിയമനങ്ങളിൽ വൻതോതിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും, നിലവിലെ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഈ അഴിമതിയുടെ യഥാർത്ഥ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസിയായ സിബിഐയുടെ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഈ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രതികരിച്ചു.

സംസ്ഥാനത്തെ സർക്കാർ, മുനിസിപ്പൽ, വെൽഫെയർ സ്കൂളുകളിലെ 16,000-ത്തോളം അധ്യാപക തസ്തികൾ നികത്തുന്നതിനായി 2025-ലാണ് മെഗാ ഡിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ നിയമന പ്രക്രിയയിൽ ചോദ്യപ്പേപ്പറിന്റെ സുരക്ഷ, ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്ന രീതി, സ്പോർട്സ് ക്വാട്ട നിയമനങ്ങൾ എന്നിവയിൽ വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ജഗൻമോഹൻ റെഡ്ഡി ചൂണ്ടിക്കാട്ടി. പരസ്യമായി മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് പകരം തിരഞ്ഞെടുത്തവർക്ക് മാത്രം രഹസ്യമായി സന്ദേശങ്ങൾ അയക്കുന്ന രീതിയാണ് സർക്കാർ സ്വീകരിച്ചതെന്നും, യോഗ്യരായ ഉദ്യോഗാർത്ഥികളെ തഴഞ്ഞ് ഇടനിലക്കാർ വഴി തസ്തികകൾ വൻ തുകയ്ക്ക് വിൽക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഒരു സ്വതന്ത്ര സിബിഐ അന്വേഷണത്തിലൂടെ മാത്രമേ ഇതിന്റെ പിന്നിലെ സത്യാവസ്ഥ പുറത്തുവരൂ എന്ന് ജഗൻമോഹൻ വ്യക്തമാാക്കി.

article-image

adsadsadssaads

You might also like

  • Lulu Exchange
  • Straight Forward

Most Viewed