'ഗുരുദേവൻ സ്വപ്നം കണ്ട കേരളമാണ് ലക്ഷ്യം'; മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാക്കുകളെ കൈയടിച്ച് സ്വീകരിച്ച് ശിവഗിരി മഠം


ഷീബ വിജയൻ

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവൻ സ്വപ്നം കണ്ട, ജാതി-മത വേർതിരിവുകളില്ലാത്ത മാതൃകാ കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. വർക്കല ശിവഗിരി മഠത്തിലെ മഹാസമാധിയിൽ എത്തി പ്രാർത്ഥന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയെ മഠാധിപതി സ്വാമി സച്ചിദാനന്ദ കൈയടിച്ചാണ് സ്വീകരിച്ചത്. സമൂഹത്തിൽ സൗഹാർദ്ദത്തോടെ ജീവിക്കാൻ ഗുരുദേവന്റെ ദർശനങ്ങൾ എന്നും കേരളത്തിന് വഴികാട്ടിയാകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വി.ഡി. സതീശന്റെ ആദ്യ ശിവഗിരി സന്ദർശനമായിരുന്നു ഇത്. ശിവഗിരി മഠം മഠാധിപതി സ്വാമി സച്ചിദാനന്ദ, മഠം ഭരണസമിതിയിലെ മറ്റ് ഭാരവാഹികൾ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ലളിതവും ശക്തവുമായ വാക്കുകളിലൂടെ വലിയൊരു സാമൂഹിക ഉണർവാണ് ഗുരുദേവൻ സമൂഹത്തിൽ സൃഷ്ടിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ശിവഗിരിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള തീർത്ഥാടന കേന്ദ്രമായി വികസിപ്പിക്കുന്നതിന് സർക്കാർ സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. വി.ഡി. സതീശന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നല്ല ഭരണവും വികസനവും ഉറപ്പാക്കാൻ കഴിയുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നുണ്ടെന്ന് സ്വാമി സച്ചിദാനന്ദയും പ്രതികരിച്ചു.

article-image

adswadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed