മുഖ്യമന്ത്രി നാളെ കുവൈത്തിൽ : രണ്ടു ദിവസത്തെ സന്ദർശനം
ഷീബ വിജയൻ
കുവൈത്ത് സിറ്റി: മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച കുവൈത്തിലെത്തും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ.എ.എസ് എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടാവും. പ്രവാസികൾക്കായി സര്‍ക്കാര്‍ ഒരുക്കിയ പദ്ധതികൾ വിശദീകരിക്കുക, മലയാളികളെ നേരിൽ കാണുക എന്നിവയാണ് സന്ദർശന ലക്ഷ്യം. വ്യാഴാഴ്ച രാവിലെ 6.30ന് കുവൈത്തിലെത്തുന്ന മുഖ്യമന്ത്രി അന്നേദിവസം കുവൈത്തിലെ പ്രമുഖരുമായും സംഘടന പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച വൈകീട്ട് 4.30ന് മൻസൂരിയ അൽ അറബി സ്പോട്സ് ക്ലബ് സ്റ്റേഡിയത്തിൽ ഒരുക്കുന്ന സ്വീകരണ പരിപാടിയിൽ മുഖ്യമന്ത്രി കുവൈത്ത് മലയാളികളെ അഭിസംബോധന ചെയ്യും. ‘കുവൈത്ത് പൗരാവലിയുടെ സ്വീകരണം’ എന്ന പേരിൽ ഒരുക്കുന്ന പരിപാടിയിൽ കുവൈത്തിലെ ഇന്ത്യൻ എംബസി പ്രതിനിധികൾ, വ്യവസായി എം.എ. യൂസുഫലി, കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക, കാരുണ്യ മേഖലകളിൽ നിന്നുള്ളവർ എന്നിവർ പങ്കെടുക്കും. ലോക കേരള സഭയും മലയാളം മിഷനും ചേർന്നാണ് സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത്.
sasdsad
