ജി.സി.സി റെയിൽ പദ്ധതി; കുവൈത്തിലെ പ്രധാന പാസഞ്ചർ സ്റ്റേഷൻ രൂപകൽപന ഒരുങ്ങി


 ഷീബ വിജയൻ

കുവൈത്ത് സിറ്റി: ജി.സി.സി റെയിൽവേ പദ്ധതിയുടെ ഭാഗമായി പ്രധാന പാസഞ്ചർ സ്റ്റേഷൻ രൂപകൽപന ഒരുങ്ങി. കുവൈത്തിനെ ജി.സി.സി റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന സ്റ്റേഷന്റെ ആശയവും വാസ്തുവിദ്യാ രൂപകൽപനയുമാണ് പ്രാരംഭ ഘട്ടമായി തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷ, ഗുണനിലവാരം, പ്രവർത്തന കാര്യക്ഷമത എന്നിവയിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണ് രൂപകൽപന. യാത്രക്കാർക്ക് സമഗ്ര സേവനം നൽകുന്നതിനായി വാണിജ്യ സെന്ററുകളും സ്റ്റേഷനിൽ ഉണ്ടാകും. സ്റ്റേഷൻ രൂപകൽപനയുടെ തുടർന്നുള്ള ഘട്ടങ്ങളുടെ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ അടുത്തഘട്ടത്തിലേക്ക് കടക്കും.

കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ, ഒമാൻ എന്നീ ആറു രാജ്യങ്ങളെ 2,117 കിലോമീറ്റർ നീളമുള്ള റെയിൽ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നതാണ് ഗൾഫ് റെയിൽവേ പദ്ധതി. കുവൈത്തിലെ ഷാദാദിയ മുതൽ നുവൈസീബ് വരെ നീളുന്ന 111 കിലോമീറ്ററാണ് ആദ്യഘട്ടത്തിലുള്ളത്. രാജ്യത്തെ കര ഗതാഗത മേഖലയിലെ തന്ത്രപരമായ സംരംഭമാണ് പദ്ധതി.

article-image

adsdfasdsa

You might also like

  • Straight Forward

Most Viewed