മുസന്ദമിൽ ഭൂചലനം; യു.എ.ഇയിൽ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം
ഷീബ വിജയൻ
ദുബൈ: ഒമാന്‍റെ ഭാഗമായ മുസന്ദമിൽ ഭൂചലനം രേഖപ്പെടുത്തി. ചൊവ്വാഴ്ച വൈകീട്ട് 4.40നാണ് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. യു.എ.ഇയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തെ ഭൂചലനത്തെ തുടർന്ന് വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. അഞ്ച് കി.മീറ്റർ ആഴത്താൽ അനുഭവപ്പെട്ട ഭൂചലനം അപകടങ്ങൾക്ക് കാരണമായിട്ടില്ല. റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രകമ്പനം അനുഭവപ്പെട്ടത്. ആഗസ്റ്റിൽ ഒമാന്‍റെ ഭാഗമായ മദ്ഹയിൽ 2.2 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയിരുന്നു.
ssasasas
