ഹജ്ജ് അപേക്ഷ സഹൽ ആപ്പിലൂടെ; നവംബർ 22 വരെ രജിസ്റ്റർ ചെയ്യാമെന്ന് കുവൈത്ത്


ഷീബ വിജയൻ 

കുവൈത്ത് സിറ്റി I ഹജ്ജ് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള പുതിയ ഇ-സേവനം ‘സഹൽ’ ആപ്പിലൂടെ ആരംഭിച്ചു. ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആപ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഈ വർഷം നവംബർ 22 വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷകരുടെ തിരഞ്ഞെടുപ്പ് നറുക്കെടുപ്പിലൂടെയായിരിക്കും തീരുമാനിക്കുക. പൗരന്മാർക്ക് എളുപ്പവും സുതാര്യവുമായ രീതിയിൽ അപേക്ഷ പ്രക്രിയ പൂർത്തിയാക്കാനാണ് ഓണ്‍ലൈന്‍ സേവനം ആരംഭിച്ചതെന്ന് കുവൈത്ത് ഇസ്‍ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

article-image

ASSDASDAD

You might also like

  • Straight Forward

Most Viewed