മൂഡ് സ്വിങ്സ് വിവാദം: തമാശയാണ് എന്റെ രീതി, ഇത് തമാശയാക്കേണ്ട വിഷയമല്ലായിരുന്നു ;അഭിഷാദ് ഗുരുവായൂർ

ഷീബ വിജയൻ
കോഴിക്കോട് I സ്ത്രീകളിലെ മൂഡ് സിങ്സ് പരാമർശത്തിൽ വിശദീകരണവുമായി പ്രമുഖ മോട്ടിവേഷൻ സ്പീക്കർ അഭിഷാദ് ഗുരുവായൂർ രംഗത്ത്. വിമർശനങ്ങളോട് ഒരു പരിഭവവുമില്ലെന്നും വിമർശനങ്ങളിൽ ചിലതിൽ കഴമ്പുണ്ടെന്നും അത് ഉൾകൊള്ളുന്നുവെന്നും അഭിഷാദ് പറഞ്ഞു. തമാശയായി അവതരിപ്പിച്ചതിനെയാണ് പലരും ചൂണ്ടിക്കാണിച്ചത്. മൂഡ് സ്വിങ്സ് തമാശയാക്കേണ്ട വിഷയമല്ല എന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു. കാര്യങ്ങൾ തമാശ രൂപേണ അവതരിപ്പിക്കുന്നതാണ് തന്റെ ക്ലാസിന്റെ രീതി. സ്ത്രീകൾക്ക് മൂഡ് സ്വിങ്സിന് കിട്ടുന്ന അതേ സപ്പോർട്ടും ചേർത്ത് പിടിക്കലും പുരുഷന്മാർക്കും ആവശ്യമുണ്ട് എന്നാണ് ഉദ്ദേശിച്ചത്. പക്ഷേ, അത് തമാശയിൽ അവതരിപ്പിച്ചപ്പോഴാണ് തെറ്റിധാരണ ഉണ്ടായതെന്നും അഭിഷാദ് പറഞ്ഞു. പലരും വിഡിയോ മുഴുവനായി കണാതെയാണ് വിമർശിക്കുന്നത്. മുഴുവൻ കണ്ടവർക്ക് അത് ബോധ്യമാകും. ആളുകളെ പ്രചോദിപ്പിക്കുന്ന ഉദ്യമം തുടരുമെന്നും അഭിഷാദ് ഗുരുവായൂർ കൂട്ടിച്ചേർത്തു.
aewadsass