കുവൈത്തിൽ ഫലഭൂയിഷ്ഠമായ ഈന്തപ്പനകൾക്ക് സാമ്പത്തിക സഹായ പദ്ധതി


ഷീബ വിജയൻ

കുവൈത്ത് സിറ്റി I ഫലഭൂയിഷ്ഠമായ ഈന്തപ്പനകൾ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ച് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ്. 2025-2026 സാമ്പത്തിക വർഷത്തേക്കാണ് പദ്ധതി. ബർഹി, ഇഖ്‌ലാസ്, സുക്കാരി, മജ്‌ദൂൾ, ഉമ്മുൽദാൻ, നബൂത് സെയ്ഫ് തുടങ്ങിയ ഇനങ്ങളിലുള്ള ഓരോ ഈന്തപ്പനക്കും 1.5 കുവൈത്ത് ദീനാർ നിരക്കിൽ പിന്തുണ നൽകും.

വഫ്ര, അബ്ദലി, സുലൈബിയ തുടങ്ങിയ ഉൽപാദന മേഖലകളിലെ കർഷകരാണ് പദ്ധതിയുടെ പ്രയോജനക്കാർ. ഔദ്യോഗിക പരിശോധനയിലൂടെ ഫലഭൂയിഷ്ഠത ഉറപ്പാക്കിയ രോഗരഹിത മരങ്ങൾക്കാണ് സഹായം ലഭിക്കുക.

article-image

ASasads

You might also like

Most Viewed