കുവൈത്തിൽ മഴക്കുവേണ്ടിയുള്ള പ്രത്യേക പ്രാർഥന നാളെ


ഷീബ വിജയൻ

കുവൈത്ത് സിറ്റി: രാജ്യത്ത് ശനിയാഴ്ച മഴക്കുവേണ്ടി പ്രത്യേക പ്രാർഥന നടക്കും. രാജ്യത്തുടനീളമുള്ള 125 പള്ളികളിൽ പ്രാർഥന നിശ്ചയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 10.30നാണ് പ്രാർഥനയെന്ന് ഔഖാഫ് അറിയിച്ചു. മഴക്കുറവും വരൾച്ചയും നേരിടുന്ന സാഹചര്യത്തിലാണ് പ്രത്യേക നമസ്കാരത്തിനായി ഔഖാഫ് മന്ത്രാലയം ആഹ്വാനം ചെയ്തത്. മഴക്കുവേണ്ടി പ്രത്യേക നമസ്കാരം നടത്തിയിരുന്ന പ്രവാചകചര്യ പിന്‍പറ്റിയാണ് മുസ്‍ലിംകള്‍ ഈ നമസ്കാരം നിർവഹിക്കാറുള്ളത്. രാജ്യത്തെ ഭരണാധികാരികളും പ്രാർഥനയില്‍ പങ്കെടുക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

article-image

asassdaa

You might also like

  • Straight Forward

Most Viewed