കുവൈത്തിൽ സൈന്യത്തിന് കരുത്തേകാൻ രണ്ട് യൂറോഫൈറ്റർ ടൈഫൂൺ കൂടി എത്തി
ഷീബ വിജയൻ
കുവൈത്ത് സിറ്റി: വ്യോമസേനക്ക് കരുത്തേകാൻ അത്യാധുനിക പോർവിമാനമായ രണ്ട് യൂറോഫൈറ്റർ ടൈഫൂൺ ജെറ്റ് കൂടി എത്തി. കുവൈത്ത് വാങ്ങുന്ന യൂറോഫൈറ്റർ ടൈഫൂൺ ജെറ്റുകളിൽ ഏഴാം ബാച്ചിൽ ഉൾപ്പെടുന്നവയാണ് ഇവ. കുവൈത്ത് സൈന്യത്തിന്റെ പ്രതിരോധ ശേഷിയും വ്യോമസേനയുടെ തയാറെടുപ്പും വർധിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ് രണ്ട് ഇരട്ട എൻജിൻ വിമാനങ്ങളെന്ന് കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് പ്രസ്താവനയിൽ വ്യക്തമാക്കി.
2021 ഡിസംബറിലാണ് കുവൈത്തിന് യൂറോഫൈറ്റർ ടൈഫൂണുകളുടെ ആദ്യ ബാച്ച് ലഭിച്ചത്. നിരവധി അത്യാധുനിക നിരീക്ഷണ-റഡാർ സംവിധാനങ്ങളും ആക്രമണശേഷിയും ഉൾപ്പെടുന്ന ബഹുമുഖ പോർവിമാനമാണ് യൂറോഫൈറ്റർ ടൈഫൂൺ ജെറ്റ്.
dfsfdfsdfsdfs
