ഏഴ് നഴ്സറികൾക്കും രണ്ട് സ്കൂളുകൾക്കും അനുമതി നൽകി അബൂദബി വിദ്യാഭ്യാസ വകുപ്പ്

ഷീബ വിജയൻ
അബൂദബി I സ്വകാര്യ മേഖലയിൽ പുതുതായി ഏഴ് നഴ്സറികൾക്കും രണ്ട് സ്കൂളുകൾക്കും കൂടി സൈലൻസ് അനുവദിച്ച് അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്). അബൂദബി, അൽഐൻ, അൽ ദഫ്റ എന്നിവിടങ്ങളിലാണ് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക. ഇതോടെ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന നഴ്സറികളുടെ എണ്ണം 233ഉും സ്വകാര്യ സ്കൂളുകളുടെ എണ്ണം 220 ആയും വർധിക്കും. പുതിയ നഴ്സറി, സ്കൂളുകൾ തുറക്കുന്നതോടെ 4,539 സീറ്റുകളിൽകൂടി വിദ്യാർഥികൾക്ക് പ്രവേശനം സാധ്യമാകും. അബൂദബി അൽ റീം ഐലന്‍റിലെ ചബ്ബി ചീക്സ് നഴ്സറി, മദീനത്ത് സായിദിലെ കിഡ്സ് ഫാന്‍റസി നഴ്സറി, ഖലീഫ സിറ്റിയിൽ അഫ്ലജ് നഴ്സറി, അൽ ഹിസ്നലിലെ ബെയ്നൗന നഴ്സറി, അൽ ബതീനിലെ കിഡ്സ് അക്കാദമി നഴ്സറി, മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ റെഡ്വുഡ് നഴ്സറി, യാസ് ഐലന്‍റിലെ റെഡ്വുഡ് നഴ്സറി എന്നീ നഴ്സറികൾക്കാണ് ലൈസൻസ് അനുവദിച്ചത്. അൽ ഐൻ ശിഹാബ് അൽ അശ്കറിലെ പ്രീമിയം ഇന്‍റർനാഷനൽ പ്രൈവറ്റ് സ്കൂൾ, അബൂദബിയിലെ ഖലീഫ സിറ്റിയിലുള്ള യാസ്മിന അമേരിക്കൻ സ്കൂൾ എന്നിവയാണ് ലൈസൻസ് നേടിയ സ്കൂളുകൾ. പുതുതായി രണ്ട് സ്കൂളുകൾ കൂടി തുറക്കുന്നതോടെ സ്വകാര്യ മേഖലയിൽ 3,610 സീറ്റുകൾകൂടി വർധിക്കും.
axsxsasa