ഗുണനിലവാരത്തെ ബാധിക്കും; കുടിവെള്ള ബോട്ടിലുകൾ സൂര്യപ്രകാശത്തിൽ സൂക്ഷിക്കരുതെന്ന നിർദേശവുമായി കുവൈത്ത്‌


ഷീബ വിജയൻ

കുവൈത്ത്‌ സിറ്റി: നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തരത്തിൽ കുടിവെള്ള ബോട്ടിലുകൾ സൂക്ഷിക്കരുതെന്ന് നിർദേശവുമായി കുവൈത്ത് കൺസ്യൂമർ യൂനിയൻ. സഹകരണ സ്ഥാപനങ്ങളിലും കടകളിലും കുടിവെള്ള ബോട്ടിലുകൾ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന തരത്തിൽ സൂക്ഷിക്കുന്നതിൽ യൂനിയൻ മുന്നറിയിപ്പ് നൽകി. ഉൽപന്നങ്ങളുടെ ഗുണനിലവാരത്തെയും ഉപഭോക്തൃസുരക്ഷയെയും ബാധിക്കുന്ന സാഹചര്യം നിലനിൽക്കുന്നുവെന്നതിനാലാണ് നിർദേശം. യൂനിയൻ പ്രസിഡന്റ് മറിയം അൽ അവാദ് സഹകരണ സംഘങ്ങൾക്ക് അയച്ച സർക്കുലറിൽ, വെയിൽ ഏൽക്കുന്നത് പാക്കേജിങ് ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കാമെന്നും പൊതുജനാരോഗ്യ സംരക്ഷണത്തിന് ശരിയായ സംഭരണരീതി ഉറപ്പാക്കണമെന്നും വ്യക്തമാക്കി.

article-image

asdsadsdas

You might also like

  • Straight Forward

Most Viewed