വെറും അഞ്ച് മിനിറ്റിനുള്ളിൽ സന്ദർശന വിസ വിതരണം ചെയ്ത് കുവൈത്ത്
ഷീബ വിജയൻ
കുവൈത്ത് സിറ്റി: അപേക്ഷിച്ച് വെറും അഞ്ച് മിനിറ്റിനുള്ളിൽ സന്ദർശന വിസ വിതരണം ചെയ്ത് കുവൈത്ത്. രാജ്യത്തെ പ്രവേശന വിസ വിതരണം ലോകത്തിലെ ഏറ്റവും വേഗതയേറിയ ഒന്നാണെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് പറഞ്ഞു. കുവൈത്ത് വിസ, വിസിറ്റ് കുവൈത്ത് പ്ലാറ്റ്‌ഫോമുകൾ സംയോജിപ്പിച്ചിട്ടുമുണ്ട്. കുവൈത്തിൽ തുടർച്ചയായ നിയമനിർമാണ വികസനം നടക്കുന്നുണ്ട്. ഇത് രാജ്യത്തിന്റെ സേവന, സുരക്ഷ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് കാരണമാകും. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ മേഖലകളെയും ഈ വികസനം ഉൾക്കൊള്ളുന്നു. പൗരന്മാർക്കും, താമസക്കാർക്കും, സന്ദർശകർക്കും അതിന്റെ ഫലങ്ങൾ ഉടൻ അനുഭവപ്പെടും. ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളൂ എന്നും ശൈഖ് ഫഹദ് കൂട്ടിച്ചേർത്തു. ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽനടന്ന ‘ഇനിഷ്യേറ്റീവ്‌സ് ഫോറത്തിൽ’ സംസാരിക്കുകയായിരുന്നു മന്ത്രി.
dssgsddgdsg
