ടിക്കറ്റ് വരുമാനത്തിൽ കെ.എസ്.ആർ.ടി.സിക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കലക്ഷൻ

ഷീബ വിജയൻ
തിരുവനന്തപുരം I കെ.എസ്.ആർ.ടി.സി (കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ) ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം (ഓപ്പറേറ്റിങ് റവന്യു) കൈവരിച്ചു. ഇന്നലെ മാത്രം നടത്തിയ സർവീസുകളിൽ നിന്നായി 9.41 കോടി രൂപയുടെ കലക്ഷൻ സ്വന്തമാക്കാൻ കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞു. 2025 സെപ്റ്റംബർ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെ.എസ്.ആർ.ടി.സി നേടിയത്.
ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടർച്ചയായി മികച്ച വരുമാനം നേടി കെ.എസ്.ആർ.ടി.സിയുടെ മുന്നോട്ടുള്ള യാത്രക്ക് സഹായകമാകുന്നത്. ബഹു.ഗതാഗത വകുപ്പ് മന്ത്രിയുടെ കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും ഈ വലിയ മുന്നേറ്റത്തിന് നിർണായകമായി. പുതിയ ബസുകളുടെ വരവും, ട്രാവൽ കാർഡ്, യു.പി.ഐ പേയ്മെന്റ്, ലൈവ് ട്രാക്കിങ് സംവിധാനം തുടങ്ങിയ സേവനങ്ങൾ ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്.
asasdads