ദുബൈ ക്രിമിനൽ കോടതി പുതിയ ആസ്ഥാനത്തേക്ക് മാറ്റുന്നു

ഷീബ വിജയൻ
ദുബൈ I ദുബൈ ക്രിമിനൽ കോടതികൾ നിലവിലെ പ്രധാന കെട്ടിടത്തിൽനിന്ന് ലേബേഴ്സ് ആൻഡ് എക്സിക്യുട്ടിവ് കോടതി ആസ്ഥാനത്തേക്ക് മാറ്റുന്നു. ജുഡീഷ്യറി സംവിധാനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ആധുനീരിക്കുന്നതിനും അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിലവാരവും അനുസരിച്ച് കോടതി സേവനങ്ങൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണിത്. പുതിയ കെട്ടിടം ഒക്ടോബർ ഒന്നിന് ഔദ്യോഗികമായി തുറക്കും. തുടർന്ന് എല്ലാ ക്രിമിനൽ കോടതികളും ഇതനുസരിച്ച് പ്രവർത്തനം പുനരാരംഭിക്കും.
വിവിധ സേവനങ്ങൾ തടസ്സപ്പെടില്ലെന്ന് ഉറപ്പുവരുത്താൻ വിശദമായ പഠനം നടത്തിയ ശേഷമാണ് കോടതികളുടെ മാറ്റമെന്ന് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതികളുടെ പ്രസിഡന്‍റ് ജഡ്ജി ഖാലിദ് യഹ്യ അൽ ഹുസാനി പറഞ്ഞു.
EASWQWASAS