ലോക പാരച്യൂട്ടിങ് ചാമ്പ്യൻഷിപ്; കുവൈത്തിന് ഒന്നാം സ്ഥാനം

ഷീബ വിജയൻ
കുവൈത്ത് സിറ്റി I ചെക്ക് റിപ്പബ്ലിക്കിൽ നടന്ന അഞ്ചാമത് ലോക പാരച്യൂട്ടിങ് ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ദേശീയ സ്കൈ ഡൈവിങ് ടീം ഒന്നാം സ്ഥാനം നേടി. ടൂർണമെന്റിൽ പങ്കെടുത്ത് മികച്ച വിജയം നേടുന്ന ആദ്യ അറബ് രാഷ്ട്രമാണ് കുവൈത്ത് എന്ന് ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി. അലി അസ്‌കർ, ഫർഹാൻ അൽ മുഹൈസെൻ, ഫൈസൽ അൽ ഷർഖാവി എന്നിവരാണ് ദേശീയ ടീം വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്.
ADSEADSSAD