കുവൈത്ത് എയർവേസിന് പുതിയ എയർബസ് എ 321 നിയോ വിമാനം എത്തി

ഷീബ വിജയൻ
കുവൈത്ത് സിറ്റി I കുവൈത്ത് എയർവേസിന് എയർബസ് എ 321 നിയോ രണ്ടാമത്തെ വിമാനമെത്തി. എയർബസുമായി കരാറുള്ള ഒമ്പത് വിമാനങ്ങളിൽ ഒന്നാണിത്. വഫ്ര എന്നാണ് വിമാനത്തിന് പേര്. ആദ്യ വിമാനം ‘മുത്‌ല’ മേയിൽ കുവൈത്തിൽ എത്തിയിരുന്നു. ഡെലിവറി പ്ലാൻ അനുസരിച്ച് ബാക്കി വിമാനങ്ങൾ എത്തും. എയർബസ് എ 321 നിയോ വിമാനത്തിൽ രണ്ട് ക്ലാസുകളിലായി 166 സീറ്റുകളുള്ള വിശാലവും ആധുനികവുമായ ക്യാബിൻ സജ്ജീകരിച്ചിട്ടുണ്ട്. പ്രീമിയം സുഖസൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന 16 ഫുൾ-ഫ്ലാറ്റ് ബിസിനസ് ക്ലാസ് സീറ്റുകളും 150 ഇക്കണോമി ക്ലാസ് സീറ്റുകളും ഇതിലുൾപ്പെടുന്നു. 4-കെ സ്‌ക്രീനുകൾ ഉൾക്കൊള്ളുന്ന ഇൻ ഫ്ലൈറ്റ് വിനോദം പോലുള്ള ആധുനിക സൗകര്യങ്ങളുമുണ്ട്. 20 ശതമാനം കുറവ് ഇന്ധനം ഉപയോഗിക്കുന്നതിനാൽ പുതിയ വിമാനം സാമ്പത്തിക നേട്ടവും ഉറപ്പാക്കുന്നു.
DSDSAADSF