അന്താരാഷ്ട്ര വിസാ തട്ടിപ്പ് സംഘം പിടിയിൽ

ശാരിക
കുവൈത്ത് സിറ്റി: വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസ ലഭിക്കാന്‍ വന്‍തോതില്‍ വ്യാജ രേഖകള്‍ നിര്‍മിച്ച സംഘം കുവൈത്തില്‍ അറസ്റ്റിലായി. നാഷണാലിറ്റി ആന്‍ഡ് റെസിഡന്‍സി അഫയേഴ്സ് സെക്ടറും ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റെസിഡന്‍സി ഇന്‍വെസ്റ്റിഗേഷനും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ജോലിയുടെ പേരുകള്‍ മാറ്റുക, തൊഴിലുടമയുടെ വ്യാജ വിവരങ്ങള്‍ നല്‍കുക, യൂറോപ്യന്‍ എംബസികള്‍ നിശ്ചയിച്ചിട്ടുള്ള വിസ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി വര്‍ക്ക് പെര്‍മിറ്റുകള്‍, ശമ്പള വിശദാംശങ്ങള്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, മറ്റ് ഔദ്യോഗിക രേഖകള്‍ എന്നിവയില്‍ കൃത്രിമം കാണിക്കുക തുടങ്ങിയവയാണ് സംഘം ചെയ്തിരുന്നത്. വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചായിരുന്നു അന്വേഷണം.
വിദേശത്തെ ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ഒരു ഈജിപ്ഷ്യന്‍ പൗരനാണ് നിയമവിരുദ്ധ സേവനങ്ങള്‍ക്ക് സഹായം നല്‍കുകയും നിയമവിരുദ്ധമായി കുടിയേറാന്‍ ശ്രമിക്കുന്ന വ്യക്തികളെ ലക്ഷ്യം വയ്ക്കുകയും ചെയ്തതെന്ന് പ്രാഥമിക കണ്ടെത്തലുകള്‍ വെളിപ്പെടുത്തി. നിരവധി സംഘാംഗങ്ങളെ കുവൈത്തില്‍ നിന്ന് അധികൃതര്‍ പിടികൂടി. അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും വ്യാജ രേഖകളും പിടിച്ചെടുക്കുകയും ചെയ്തു. സംശയിക്കപ്പെടുന്നവരെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
അന്താരാഷ്ട്ര സുരക്ഷാ സഹകരണത്തിന് അനുസൃതമായി, ഈജിപ്തിലെ അധികാരികളുമായി ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനം വിദേശത്ത് ശേഷിക്കുന്ന സംഘാംഗങ്ങളെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചു.
േ്ിേ