സാംസ്കാരിക ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കുവൈത്തും സൗദി അറേബ്യയും ധാരണയായി


കുവൈത്ത് സിറ്റി: സാംസ്കാരിക ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കുവൈത്തും സൗദി അറേബ്യയും. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ (എം.ഒ.യു) ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. കുവൈത്ത് ഇൻഫർമേഷൻ ആൻഡ് കൾചറൽ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുറഹ്മാൻ അൽ മുതൈരി സൗദി കൾചറൽ മന്ത്രി ബാദർ ബിൻ അബ്ദുല്ല അൽ സൗദുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

എല്ലാ സാംസ്കാരിക സംരംഭങ്ങളുടെയും സംഘടനകളെയും കുറിച്ചുള്ള വിവര കൈമാറ്റം ഇതിൽ പ്രധാനമാണ്.ഉഭയകക്ഷി ബന്ധത്തിലെ പുതിയ ചുവടുവെപ്പായി ഇതിനെ കണക്കാക്കുന്നു. സാംസ്കാരിക പ്രവർത്തകർക്ക് അവരുടെ കഴിവുകൾ കൂടുതൽ വികസിപ്പിക്കാനുള്ള അവസരം നൽകൽ, സംയുക്ത വർക് ഷോപ്പുകളും പരിശീലന പരിപാടികളും നടത്തൽ എന്നിവയും കരാറിൽ ഉൾപ്പെടുന്നു.

article-image

േ്േി

You might also like

  • Straight Forward

Most Viewed